തലശേരി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ തവണ യുഡിഎഫിന് ലഭിച്ചതിനേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ ഡോ. ജോ ജോസഫ് വിജയിക്കും. രക്തസാക്ഷി കെ ഹരിദാസന്റെ കുടുംബസഹായ ഫണ്ട് കൈമാറി സംസാരിക്കുകയായിരുന്നു കോടിയേരി.
യുഡിഎഫ് കോട്ടകളെല്ലാം എൽഡിഎഫ് മുന്നേറ്റത്തിൽ തകർന്നതാണ് ചരിത്രം.
തൃക്കാക്കരയിലെ ജനങ്ങൾ വലിയ ആവേശത്തോടെയാണ് എൽഡിഎഫിനെ വിജയിപ്പിക്കാൻ തയ്യാറെടുക്കുന്നത്. ഇതുവരെ വോട്ടുചെയ്യാത്തവരടക്കം ഇത്തവണ മാറിച്ചിന്തിക്കുന്നു. സംസ്ഥാനത്താകെ നടക്കുന്ന വികസന പദ്ധതികൾ തൃക്കാക്കരയിലും വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. മണ്ഡലം കൈവിടുമെന്ന് ഉറപ്പായതോടെയാണ് യുഡിഎഫ് എന്തും വിളിച്ചുപറയുന്ന മാനസികാവസ്ഥയിലെത്തിയതെന്നും -കോടിയേരി പറഞ്ഞു.















