തൊടുപുഴ> വാഗമണ്‍ ഓഫ് റോഡ് റേസ് കേസില്‍ നടന് ജോജു ജോര്‍ജ് മോട്ടര്‍ വാഹന വകുപ്പില്‍ 5,000 രൂപ പിഴയടച്ചു.നിരോധനം ലംഘിച്ച് ഓഫ് റോഡ് റേസിങ് നടത്തിയതിനാണ് പൊലീസ് കേസെടുത്തതിരുന്നത്.
റേസ് നടന്ന സ്ഥലത്തിന്റെ ഉടയ്മക്കും സംഘാടകള്ക്കുമെതിരെയും കേസെടുത്തിരുന്നു. കേസില്‍ ജോജു നേരിട്ട് ഹാജരാകണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്കി ആവശ്യപ്പെടുകയായിരുന്നു
വാഗമണ്‍ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. സുരക്ഷ സംവിധാനങ്ങളൊന്നുമില്ലാതെ അപകടകരമായ രീതിയിലാണിത് നടത്തിയതെന്നാണ് പരാതിയിലുള്ളത്. കെഎസ്യു ആണ് പരാതി നല്‍കിയത്.
അനുമതിയില്ലെന്ന് അറിയാതെയാണ് റേസില്‍ പങ്കെടുത്തതെന്നും സ്വകാര്യ എസ്റ്റേറ്റിനുള്ളില്‍ ആയതിനാല്‍ മറ്റാര്‍ക്കും അപകടം ഉണ്ടാകുന്ന തരത്തില്‍ വാഹനം ഓടിച്ചില്ലെന്നുമായിരുന്നു ജോജുവിന്റെ മൊഴി.
ഇതേ സംഭവത്തില്‍ വാഗമണ്‍ പൊലീസും ജോജുവിനെതിരെ കേസ് എടുത്തിട്ടുണ്ട്.