കാസര്‍കോട്> എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി.എന്‍ഡോസള്‍ഫാന്‍ ബാധിതയായ 28 കാരി രേഷ്മയെ കൊലപ്പെടുത്തിയ ശേഷമാണ് അമ്മ വിമല ആത്മഹത്യ ചെയ്തത്.
കാസര്‍കോട് ജില്ലയിലെ ബളാന്തോട് ചാമുണ്ഡിക്കുന്നിലാണ് സംഭവം.സാമൂഹ്യനീതി വകുപ്പിന് കീഴിലെ കെയര്‍ ഹോമില്‍ അന്തേവാസിയായിരുന്നു കൊല്ലപ്പെട്ട രേഷ്മ. രാജപുരം സ്കൂളിലെ പാചക തൊഴിലാളിയായിരുന്നു വിമല. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയക്കും.