ന്യൂഡൽഹി
കപിൽ സിബലിനു പിന്നാലെ ഉത്തർപ്രദേശിൽനിന്ന് എസ്പി പിന്തുണയിൽ ആർഎൽഡി നേതാവ് ജയന്ത് ചൗധുരിയും രാജ്യസഭയിലേക്ക്. എസ്പി–- ആർഎൽഡി സ്ഥാനാർഥിയായി ജയന്ത് ചൗധുരി മത്സരിക്കുമെന്ന് സമാജ്വാദി പാർടി ട്വീറ്റ് ചെയ്തു. കപിൽ സിബലിനെ എസ്പി പിന്തുണച്ചിരുന്നു. യുപിയിൽ 11 രാജ്യസഭാ സീറ്റിലേക്കാണ് മത്സരം. എസ്പിക്ക് മൂന്ന് സ്ഥാനാർഥികളെ ജയിപ്പിക്കാം.
നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ച എസ്പി 111 സീറ്റിലും ആർഎൽഡി എട്ടു സീറ്റിലും ജയിച്ചിരുന്നു. മറ്റൊരു സഖ്യകക്ഷിയായ സുഹൽദേവ് സമാജ് പാർടിക്ക് ആറു സീറ്റ് ലഭിച്ചു. തനിച്ച് മത്സരിച്ച കോൺഗ്രസിന് രണ്ടു സീറ്റാണ് ലഭിച്ചത്. യുപിയിൽനിന്ന് കോൺഗ്രസിന് രാജ്യസഭാ സ്ഥാനാർഥിയുണ്ടാകില്ല.