ഡകാര്‍
സെനഗലിലെ ആശുപത്രിയിലെ ശിശുപരിപാലന വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ 11 നവജാതശിശുക്കള്‍ കൊല്ലപ്പെട്ടു. മൂന്നുകുട്ടികളെ മാത്രമാണ് രക്ഷിക്കാനായതെന്ന് സെനഗല്‍ പ്രസിഡന്റ് മാകി സോള്‍ പറഞ്ഞു.
വടക്കുകിഴക്കന്‍ നഗരമായ ടിവാവോനിലെ മാമേ അബ്ഡു അസിസ് സൈ ഡബാക് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്നറിയുന്നു.വടക്കന്‍ സെനഗലില്‍ ലിംഗുറെയിലെ ആശുപത്രിയില്‍ നാലു നവജാതശിശുക്കളുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന് ഒരുവര്‍ഷം തികയവെയാണ് വീണ്ടും സമാനസംഭവം.