ചെന്നൈ
പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ തമിഴ്നാടിന്റെ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. 1974ല്‍ ശ്രീലങ്കയ്ക്ക് നല്കിയ കച്ചത്തീവ് ദ്വീപ് തിരികെ വാങ്ങണമെന്നും അതുവഴി ഇരുരാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ കാലങ്ങളായി തുടരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നും സ്റ്റാലിന് പറഞ്ഞു. സംസ്ഥാനത്തിന് നീറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവുനല്കണം. കുടിശ്ശികയുള്ള ജിഎസ്ടി ബില്ലുകള്‍ തീര്‍പ്പാക്കണം. കൂടാതെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലും ഹൈക്കോടതിയിലും തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്നും സ്റ്റാലിന് ആവശ്യപ്പെട്ടു.
എം കെ സ്റ്റാലിന് തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തില്‍ 31,500 കോടിയുടെ 11 പദ്ധതികളുടെ ശിലാസ്ഥാപനം നടത്തി. തമിഴിനുള്ളത് ആഗോള സംസ്കാരവും അനുഗ്രഹീത ഭാഷയുമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മോദി പ്രകീര്‍ത്തിച്ചു.