കുവൈറ്റ് സിറ്റി> കുവൈറ്റിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളലൈറ്റ്സ് മെഡിക്കൽ ഫോറം കുവൈറ്റ് നഴ്സസ് ദിനത്തോട് അനുബന്ധിച്ചു “സ്പർശം 2022” നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താനി ഇംഗ്ലീഷ് സ്കൂളിൽ ശനിയാഴ്ച നടന്ന ചടങ്ങ് ഇന്ത്യൻ ഡോക്ടർസ് ഫോറം പ്രസിഡന്റ് ഡോ. അമീർ അഹ്മദ് ഉദ്ഘാടനം ചെയ്തു.
കെഎംഫ് പ്രസിഡന്റ് ഗീതാ സുദർശൻ അധ്യക്ഷത വഹിച്ചു. കെഎംഫ് ജനറൽ സെക്രട്ടറി ബിൻസിൽ വര്ഗീസ് സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. കെഎംഫ് ജോയിന്റ് സെക്രട്ടറി ജോർജ് ജോൺ അനുശോചന കുറിപ്പ് അവതരിപ്പിച്ചു. നഴ്സസ് ദിന സന്ദേശം കെഎംഫ് അംഗം സിനി ജോർജ് അവതരിപ്പിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കെഎംഫ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സജിത സ്കറിയ, മെജിറ്റ് ജേക്കബ് തുടങ്ങിയവർക്കുള്ള ഉപഹാരവും ചടങ്ങിൽ കൈമാറി.
ചടങ്ങിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ. സജി,കെഎംഫ് ഉപദേശക സമിതി അംഗങ്ങളായ ടി വി ഹിക്മത്, ടി കെ സൈജു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെഎംഫ് കേന്ദ്ര കമ്മിറ്റി അംഗവും “സ്പർശം 2022ന്റെ പ്രോഗ്രാം കൺവീനറുമായ ഉണ്ണികൃഷ്ണൻ കെ.ആർ നന്ദി പറഞ്ഞു.