ബുറൈദ > അവധിക്ക് നാട്ടിലെത്തിയ തിരുവനന്തപുരം സ്വദേശിയും ഖസീം പ്രവാസി സംഘം ഐൻ ഉൽ ജുവ യൂണിറ്റ് അംഗവുമായ തിരുവനന്തപുരം, കല്ലറ, കാട്ടുംപുറം സ്വദേശി പ്രസന്ന കുമാറിന് ചികിത്സാ സഹായം കൈമാറി.
ഖസീം പ്രവാസി സംഘം ഐൻ ഉൽ ജുവ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വരൂപിച്ച ചികിത്സാ സഹായം സി പി ഐ എം കിളിമാനൂർ ഏരിയ സെക്രട്ടറി അഡ്വ. എസ് ജയചന്ദ്രൻ വീട്ടിൽ പ്രസന്നകുമാറിന് കൈമാറി.
ജയേന്ദ്രൻ ( പുളിമാത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി), ജയചന്ദ്രൻ (നഗരൂർ തേക്കിൻകാട് ബ്രാഞ്ച് സെക്രട്ടറി) എന്നിവരെ കൂടാതെ ഖസീം പ്രവാസി സംഘം പ്രവർത്തകരായ നൗഷാദ്, അജി, റംഷാദ്, മനോജ് നടരാജൻ എന്നിവരും പങ്കെടുത്തു.