ഭോപാൽ
മഹാരാഷ്ട്രയിലെ ഉരുക്ക് നിർമ്മാണ ഫാക്ടറിയിൽ തൊഴിലാളി പ്രക്ഷോഭത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 19 പൊലീസുകാർക്ക് പരിക്കേറ്റു. പാൽഘർ ജില്ലയിലെ ബോയ്സർ പട്ടണത്തിലെ വ്യവസായ മേഖലയിൽ ശനിയാഴ്ചയാണ് സംഭവം. അക്രമവുമായി ബന്ധപ്പെട്ട് 27 ജീവനക്കാരെ പൊലീസ് അറസ്റ്റുചെയ്തു. കുറച്ചുനാളായി ഫാക്ടറിയിലെ ചില പ്രശ്നങ്ങൾ ഉന്നയിച്ച് തൊഴിലാളി യൂണിയനുകൾ പ്രതിഷേധത്തിലായിരുന്നു. ശനിയാഴ്ചയുണ്ടായ സംഘർഷത്തിൽ 12 പൊലീസ് വാഹനവും തകർന്നു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും പിടിയിലായവർക്കെതിരെ കൊലപാതകശ്രമം, കലാപം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തെന്നും പൊലീസ് പറഞ്ഞു.