ന്യൂഡൽഹി
അരവിന്ദ് കെജ്രിവാളിനെതിരായ വധഭീഷണി കേസിൽ ബിജെപി നേതാവ് തജീന്ദർപാൽ സിങ് ബഗ്ഗയുടെ അറസ്റ്റ് മെയ് പത്തുവരെ പഞ്ചാബ്–-ഹരിയാന ഹൈക്കോടതി തടഞ്ഞു. ശനി അർധരാത്രിയിലെ പ്രത്യേക സിറ്റിങ്ങിൽ ജസ്റ്റിസ് അനൂപ് ചിത്കാരയാണ് ഉത്തരവിട്ടത്. ബഗ്ഗയ്ക്കെതിരെ മൊഹാലി കോടതി വീണ്ടും അറസ്റ്റ് വാറന്റ് ഇറക്കിയിരുന്നു. തലപ്പാവ് ധരിക്കാൻപോലും അനുവദിച്ചില്ലെന്ന ബഗ്ഗയുടെ പരാതിയിൽ ദേശീയ ന്യൂനപക്ഷ കമീഷൻ പഞ്ചാബ് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
ബഗ്ഗയ്ക്ക് ഉടൻ പഞ്ചാബ് പൊലീസിന്റെ മുന്നിൽ ഹാജരാകേണ്ടിവരുമെന്ന് എഎപി പ്രതികരിച്ചു. മൂന്നാം ദിവസവും കെജ്രിവാളിന്റെ വസതിക്ക് മുന്നിൽ ബിജെപി പ്രതിഷേധിച്ചു.