ന്യൂഡൽഹി
താജ്മഹലിൽ തുറക്കാത്ത 20 മുറിയിൽ ഹിന്ദുവിഗ്രഹങ്ങളും പുരാതന ലിഖിതങ്ങളുമുണ്ടെന്നും ഇവ കണ്ടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധന വേണമെന്നും ബിജെപി. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിലാണ് ബിജെപി അയോധ്യ ജില്ലാ ഭാരവാഹി രജനീഷ് സിങ് ഹർജി നൽകിയത്. അടുത്ത ദിവസം ഹർജി പരിഗണിക്കും. പരിശോധനയ്ക്കായി കമ്മിറ്റിയെ നിശ്ചയിക്കാൻ യുപി സർക്കാരിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു. ഹർജി ബാബ്റി മസ്ജിദിനു സമാനമായ നീക്കമാണെന്ന് വിമർശമുയർന്നു. നേരത്തെ തീവ്ര ഹിന്ദുത്വ സംഘടനകൾ താജ്മഹലിനുനേരെ ആക്രമണം നടത്തിയിട്ടുണ്ട്.