ന്യൂഡൽഹി
ജഹാംഗിർപുരിക്ക് പിന്നാലെ ഡൽഹിയിലെ മറ്റ് ന്യൂനപക്ഷമേഖലയിലേക്ക് ഒഴിപ്പിക്കൽ വ്യാപിപ്പിച്ച് ബിജെപി ഭരിക്കുന്ന സൗത്ത് ഡൽഹി മുൻസിപ്പൽ കോർപറേഷൻ. തുഗ്ലക്കാബാദിലെ കർണിസിങ്ങ് ഷൂട്ടിങ്ങ് റേഞ്ച് മേഖലയിൽ പൊലീസ് അകമ്പടിയോടെ ഒഴിപ്പിച്ചു. പൗരത്വനിയമഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭമുണ്ടായ ഷഹീൻബാഗിൽ ഒഴിപ്പിക്കലിന് ശ്രമമുണ്ടായി. ദക്ഷിണ ഡൽഹിയിൽ പലയിടത്തും ഒഴിപ്പിക്കൽ ആരംഭിച്ചു.
ഈ മാസം 13 വരെ നടപടി തുടരുമെന്നാണ് അറിയിപ്പ്. ജഹാംഗിർപുരിയിൽ ന്യൂനപക്ഷ വിഭാഗക്കാർക്കെതിരായ ഒഴിപ്പിക്കൽ നടപടി വൻപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സുപ്രീംകോടതി സ്റ്റേയുമായി എത്തി സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടാണ് ഒഴിപ്പിക്കൽ തടഞ്ഞത്.