ന്യൂഡൽഹി
ഉത്തർപ്രദേശിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 35 എംഎൽസിമാരിൽ 40 ശതമാനവും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരെന്ന് റിപ്പോർട്ട്. എംഎൽസി അംഗങ്ങൾ സമർപ്പിച്ച സത്യവാങ്മൂലം വിശകലനംചെയ്ത് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബിജെപിയിൽ നിന്നുള്ള ഒമ്പത് എംഎൽസിമാർ (26 ശതമാനം) കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കേസുകളിൽ പ്രതികളാണ്.
ബിജെപിയുടെ 33 എംഎൽസിമാരിൽ 13 (39 ശതമാനം) പേരും ഒരു സ്വതന്ത്ര അംഗവും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ബിജെപിയിൽനിന്നുള്ള 31 അംഗങ്ങൾക്കും (94 ശതമാനം) രണ്ട് സ്വതന്ത്ര അംഗങ്ങൾക്കും ഒരു കോടിയിലധികം മൂല്യമുള്ള ആസ്തികളുണ്ട്.