മഞ്ചേരി
സന്തോഷ് ട്രോഫി ഫുട്ബോളിന്റെ രണ്ടാംസെമിയില്‍ ഇന്ന് കരുത്തരായ മണിപ്പുരും ബംഗാളും ഏറ്റുമുട്ടും.രാത്രി 8.30ന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. തുടക്കംമുതല്‍ ആക്രമിച്ചുകളിക്കലാണ് മണിപ്പുരിന്റെ ശൈലി. ഗോള്‍വഴങ്ങിയാല്‍ തളർന്നുപോകുന്നതാണ് ദൗർബല്യം. ലുമിൻലെൻ ഹാവോ കിപ് ആണ് വജ്രായുധം.
വിങ്ങുകൾ കേന്ദ്രീകരിച്ചുള്ള ആക്രമണമാണ് ബംഗാളിന്റെയും ആയുധം. പ്രതിരോധത്തിലെ പിഴവുകള്‍ പരിഹരിക്കാൻ കഴിഞ്ഞാൽ മണിപ്പുരിന് തലവേദനയാകും. നാലു ഗോളടിച്ച് ടോപ് സ്കോറർമാരിൽ രണ്ടാമത് നിൽക്കുന്ന ഫർദീൻ അലി മൊല്ലയാണ് തുരുപ്പ് ചീട്ട്.