വാഷിങ്ടൺ
ട്വിറ്റർ സ്വന്തമാക്കിയതിനു പിന്നാലെ കൊക്കകോള വാങ്ങാൻ പോകുന്നുവെന്ന് ഇലോൺ മസ്കിന്റെ ട്വീറ്റ്. “അടുത്തതായി കൊക്കകോള വാങ്ങാൻ പോകുന്നു, അതിൽ വീണ്ടും കൊക്കെയ്ൻ തിരികെ കൊണ്ടുവരണം’ എന്നാണ് മസ്ക് ട്വീറ്റ് ചെയ്തത്. എന്നാൽ, ട്വീറ്റ് തമാശയാണോ അല്ലയോ എന്ന സംശയത്തിലാണ് ലോകം. 1885ൽ കൊക്കകോള ഉൽപാദനം ആരംഭിച്ച സമയത്ത് നേരിയ തോതിൽ കൊക്കെയ്ൻ ചേർത്തിരുന്നു.
അതേസമയം, “മക്ഡോണൾസ് വാങ്ങി ഐസ്ക്രീം മെഷീനുകൾ എല്ലാം ശരിയാക്കാൻ പോകുന്നു’വെന്നൊരു തമാശ ട്വീറ്റ് മസ്കിന്റേതായി പ്രചരിച്ചിരുന്നു. അതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് “എനിക്ക് അത്ഭുതങ്ങൾ ചെയ്യനാകില്ല’ എന്ന് മസ്ക് ട്വീറ്റ് ചെയ്തു. 4400 കോടി ഡോളറി (ഏകദേശം 3,36,680 കോടിയിലധികം രൂപ) നാണ് മസ്ക് ട്വിറ്റർ വാങ്ങാനുള്ള കരാർ ഉറപ്പിച്ചത്.