കൊല്‍ക്കത്ത> സിപിഐ എം പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് രൂപീകരിച്ചു. കഴിഞ്ഞ സംസ്ഥാന സമ്മേളനം പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മറ്റിയുടെ ആദ്യ യോഗമാണ് 15 അംഗ സെക്രട്ടറിയേറ്റിനെ എകകണ്ഠമായി തെരഞ്ഞെടുത്തത്.
പി ബി അംഗം രാമചന്ദ്ര ഡോമിന്റെ അധ്യക്ഷതയില്‍ നടക്കു്ന്ന യോഗം വെള്ളിയാഴ്ചയും തുടരും. മുഹമ്മദ് സലിം, രാമചന്ദ്ര ഡോമം , ശ്രിദീപ് ഭട്ടാചര്യ, അമിയ പത്ര, സുജന്‍ ചക്രവര്‍ത്തി, അഭാസ് റായ് ചൗധരി, സുമിത് ഡേ , സമിക്ക് ലാഹിരി, ദേബ്ലീനാ ഹേബ്രം , കല്ലോല്‍ മജംദാര്, ആനാദി സാഹു, പലാസ് ദാസ്, ദേബ്ബ്രദാ ഘോഷ്, ജിബേഷ് സര്‍ക്കാര്‍, ജയ്നുള്‍ അലാം എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍. പുതുതായി നാലുപേരെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി.
സംസ്ഥാന സമ്മേളന തീരുമാന പ്രകാരം സംസ്ഥാനത്ത് പാര്‍ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനും ജനകീയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള പ്രക്ഷോഭണം നയിക്കുവാനുമുള്ള പരിപാടിയ്ക്ക് കമ്മറ്റി രൂപം നല്‍കും. . അതു സംബന്ധിച്ചും സമ്മേളനത്തിനു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയും സെക്രട്ടറി മുഹമ്മദ് സലിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അതിന്മേലുള്ള ചര്‍ച്ച തുടരുന്നു.