മൂന്നാർ > മൂന്നാർ പുഷ്പമേളയ്ക്ക് മെയ് ഒന്നിന് ബൊട്ടാണിക്കൽ ഗാർഡനിൽ തുടക്കമാവും. 10 വരെയാണ് മേള. ഒന്നിന് പകൽ 11.30ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും.
മൂന്നാർ – ദേവികുളം റോഡിൽ ഡിടിപിസിയുടെ അധീനതയിലുള്ള ഗാർഡനിലാണ് മേള നടക്കുന്നത്. മൂവായിരത്തിലേറെ റോസാ ചെടികളും രണ്ടായിരത്തിലേറെ ഡാലിയ ചെടികളും വിവിധ വർണങ്ങളിലുള്ള തുലിപ് പൂക്കൾ, സൈക്കിൾ ന്യൂഡ, പെട്രോ കോമോൺ, യൂക്കാ, ഫൈലാൻഡസ്, സിൽവർ, എക്കാ ബിൽബം ഇനങ്ങളിൽപ്പെട്ട മരങ്ങൾ എന്നിവ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
രാവിലെ ഒമ്പതുമുതൽ രാത്രി 8.30 വരെയാണ് പ്രവേശനം. എല്ലാ ദിവസവും വൈകിട്ട് സ്റ്റേജ് ഷോ, ഗാനമേള, ഡിജെ എന്നിവയുണ്ടാകും. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ജില്ലാ പഞ്ചായത്തംഗം അഡ്വ. എം ഭവ്യ, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ് എന്നിവർക്ക് ടിക്കറ്റ് നൽകി അഡ്വ. എ രാജ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.