ഇസ്ലാമാബാദ്
പാകിസ്ഥാന് അമേരിക്കയുടെ ശത്രുത താങ്ങാനാകില്ലെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെറിഫ്. ഇമ്രാൻ ഖാൻ സർക്കാരിന്റെ വികല വിദേശനയങ്ങൾ സുഹൃദ് രാജ്യങ്ങളുമായി ഉണ്ടാക്കിയ അകൽച്ച പരിഹരിക്കണം. ആപൽഘട്ടങ്ങളിൽ സഹായിച്ച ചൈന, സൗദി അറേബ്യ, ഖത്തർ, അമേരിക്ക പോലുള്ള രാജ്യങ്ങളെ ഇമ്രാൻ സർക്കാർ അലോസരപ്പെടുത്തി. അമേരിക്കയ്ക്കും പാകിസ്ഥാനുമിടയിൽ അവിശ്വാസം ഉണ്ടാകരുതെന്നും ഇഫ്താർ വിരുന്നിനിടെ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.