ബീജിങ്
ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ നാലുവയസ്സുകാരനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മനുഷ്യനിൽ ആദ്യമായാണ് എച്ച്3എൻ8 പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാലനിലാണ് തുടർപരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. വീട്ടിൽ വളർത്തുന്ന കോഴിയിൽനിന്നാണ് അണുബാധയെന്നാണ് സംശയം. കുട്ടിയുമായി സമ്പർക്കത്തിൽ വന്നവരിലേക്ക് പടർന്നിട്ടില്ല. വലിയരീതിയിൽ പടരാനുള്ള സാധ്യതയുമില്ലെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമീഷൻ വ്യക്തമാക്കി.
2022ൽ വടക്കേ അമേരിക്കയിലാണ് ആദ്യമായി എച്ച്3എൻ8 പക്ഷിപ്പനി സ്ഥിരീകരിച്ചത്. കുതിര, പട്ടി, പക്ഷികൾ എന്നിവയിലാണ് ഇതിനുമുമ്പ് രോഗം കണ്ടെത്തിയിട്ടുള്ളത്. 2012ൽ യുഎസിലെ വടക്കുകിഴക്കൻ തീരത്ത് 160 സീലുകൾ രോഗം ബാധിച്ച് ചത്തിരുന്നു.