കൊച്ചി
നടിയെ ആക്രമിച്ച കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ ഭാര്യയുടെ സ്ഥാപനത്തിൽനിന്ന് കണ്ടെത്തിയ ആപ്പിൾ ഐമാക്ക് കംപ്യൂട്ടറിന്റെ ഫോറൻസിക് പരിശോധനാഫലം നിർണായകം. തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാനതീയതിയായ മെയ് 31 നകം പരിശോധനാഫലം ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷ.
ദിലീപിന്റെ ഐ ഫോണുകളിലെ വിവരങ്ങൾ സായ് ശങ്കർ ഐമാക്ക് കംപ്യൂട്ടർ ഉപയോഗിച്ച് നശിപ്പിച്ചെന്നാണ് കണ്ടെത്തൽ. 12 ഫോൺ നമ്പറുകളിൽനിന്നുള്ള വാട്സാപ് ചാറ്റുകളും ശബ്ദസന്ദേശങ്ങളുമാണ് നീക്കിയത്. എന്നാൽ, ഇതിന്റെ പകർപ്പ് ദിലീപ് അറിയാതെ ഇയാൾ സൂക്ഷിച്ചിരുന്നതായി മൊഴി നൽകിയിട്ടുണ്ട്. ഈ വിവരങ്ങൾ കംപ്യൂട്ടറിൽനിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കിയേക്കും.