തിരുവനന്തപുരം
അഗ്നിരക്ഷാ വകുപ്പിന്റെയും സിവിൽ ഡിഫൻസിന്റെയും പ്രവർത്തനങ്ങൾക്ക് കരുത്തുകൂട്ടാൻ 27 കോടി രൂപ ചെലവിൽ 61 അത്യാധുനിക വാഹനംകൂടി. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വാഹനങ്ങൾ ഫ്ളാഗ് ഓഫ് ചെയ്തു.
മൊബൈൽ ടാങ്ക് യൂണിറ്റുകൾ, മൾട്ടി ഗ്യാസ് ഡിറ്റക്ടർ, കെമിക്കൽ സ്യൂട്ട്, ഹൈഡ്രോളിക് റെസ്ക്യൂ ടൂൾ എന്നിവയോടുകൂടിയ അഡ്വാൻസ്ഡ് റെസ്ക്യൂ ടെൻഡറുകൾ, പ്രകൃതി ദുരന്തം ഉൾപ്പെടെയുള്ള പ്രതികൂലസാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ, ഡിജിറ്റൽ മൊബൈൽ റേഡിയോ സംവിധാനത്തോടുകൂടിയ ക്രൈസിസ് കൺട്രോൾ വെഹിക്കിൾ, ക്രൈസിസിസ് മാനേജ്മെന്റ് വെഹിക്കിൾ, ആംബുലൻസ് എന്നിവയാണ് വിവിധ ഫയർ സ്റ്റേഷനുകൾക്ക് കൈമാറുന്നത്. ഈരാറ്റുപേട്ട ഫയർ സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഓൺലൈനായി മുഖ്യമന്ത്രി നിർവഹിച്ചു.