ആലപ്പുഴ
പൊതുമേഖലാ മരുന്ന് നിർമാണശാലയായ കെഎസ്ഡിപി തുടർച്ചയായ അഞ്ചാംവർഷവും ലാഭത്തിൽ. 2021–-22 സാമ്പത്തികവർഷം 75.22 ലക്ഷം രൂപയുടെ ലാഭമാണുണ്ടാക്കിയത്. വിറ്റുവരവ് 70.47 കോടിയും. യുഡിഎഫ് ഭരണകാലത്ത് നഷ്ടത്തിലായിരുന്ന ഈ സ്ഥാപനം ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ലാഭത്തിലായത്. ഈ മികവ് തുടർച്ചയായി അഞ്ചുവർഷം നിലനിർത്താനായി.
യുഡിഎഫ് കാലത്ത്
5.23 കോടി നഷ്ടം
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 2015–-2016 ൽ- കെഎസ്ഡി-പി- വി-റ്റു-വരവ്– 27.-96 കോ-ടിയായിരുന്നു. നഷ്ടം 5.-23 കോ-ടി-യും.- 2017‐18ൽ- വി-റ്റു-വരവ്– 29.-77 കോ-ടി-. ലാഭം 4.-85 കോ-ടി. 2018‐19ൽ 48.-99 കോ-ടി- വി-റ്റു-വരവ്. ലാഭം 3.-15 കോ-ടി. 2019‐20ൽ- 65.-86 കോ-ടി വി-റ്റു-വരവ്. ലാ-ഭം- 7.-13 കോ-ടിയായി വർ-ധി-ച്ചു.- 2020‐21 ലാണ് വിറ്റുവരവിലും ലാഭത്തിലും സർവകാല റെക്കോഡ് നേടിയത്. 122 കോടിയായിരുന്നു ലാഭം. ലാഭം 15 കോടിയും.
രോഗം കുറഞ്ഞു,
മരുന്ന് ഉൽപ്പാദനവും
കോവിഡ് പ്രതിരോധത്തിനായി സാനിറ്റൈസർ ഉൽപ്പാദിപ്പിച്ച് വിൽപ്പന നടത്തിയതാണ് കെഎസ്ഡിപിയെ നൂറുകോടി ക്ലബ്ബിലെത്തിച്ചത്. 30 ലക്ഷം ലിറ്റർ സാനിറ്റൈസറാണ് വ്യവസായവകുപ്പിന് കീഴിലുള്ള ഈ സ്ഥാപനം ഉൽപ്പാദിപ്പിച്ചത്. എന്നാൽ കോവിഡ് നിയന്ത്രണവിധേയമായതോടെ സാനിറ്റൈസർ ഉൽപ്പാദനവും വിൽപ്പനയും കുറഞ്ഞു. മറ്റ് രോഗങ്ങളിൽ കുറവുണ്ടായതും ചികിത്സയ്ക്കായി ജനങ്ങൾ ആശുപത്രിയെ സമീപിക്കാതിരുന്നതും കെഎസ്ഡിപിയെ ബാധിച്ചു. 54 ഇനം മരുന്നാണ് കലവൂരിലെ ഈ സ്ഥാപനം സർക്കാർ ആശുപത്രികൾക്ക് നൽകുന്നത്. ഇതിൽ പാരസെറ്റമോൾമുതൽ ആന്റിബയോട്ടിക്കുകൾവരെയുണ്ട്. രോഗങ്ങൾ കുറഞ്ഞതോടെ കെഎസ്ഡിപി മരുന്നുകൾ സർക്കാർ വാങ്ങുന്നതും കുറച്ചു.
യുപിക്കും കേരളത്തിന്റെ മരുന്ന്
ഇതര സംസ്ഥാനങ്ങളിലേക്ക് മരുന്ന് കയറ്റി അയച്ച് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഡിപി. ആന്ധ്ര,- തെലങ്കാ-ന, തമി-ഴ്–നാ-ട്-,- കർ-ണാ-ടക സം-സ്ഥാ-നങ്ങൾ-ക്ക് ഇപ്പോൾ- മരുന്ന് നൽകുന്നുണ്ട്. ഏറ്റവുമൊടുവിൽ ഉത്തർ പ്രദേശിലേക്കും മരുന്ന് കയറ്റിയയച്ചു. 50 ലക്ഷം രൂപയുടെ പാരസെറ്റമോൾ ഡിസംബറിലാണ് യുപിക്ക് നൽകിയത്.