ന്യൂഡല്‍ഹി> സിബിഎസ് ഇ പ്ലസ് വണ്‍, പ്ലസ് ടു പാഠഭാഗങ്ങളില്‍ നിന്നും ജനാധിപത്യവും നാനാത്വം അടക്കം പാഠഭാഗങ്ങള്‍ നീക്കി സിബിഎസ് ഇ. ചേരി ചേരാ പ്രസ്ഥാനം, ശീതയുദ്ധ കാലം, ആഫ്രോ- ഏഷ്യന്‍ ഭൂപ്രദേശത്തെ ഇസ്ലാമിക ചക്രവര്‍ത്തിമാരുടെ ഉദയം, മുകള്‍ കോടതികളുടെ ചരിത്രം, വ്യവസായ വിപ്ലവം എന്നീ പാഠഭാഗങ്ങളാണ് ചരിത്രം, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ നിന്നും കേന്ദ്രം ഒഴിവാക്കിയിരിക്കുന്നത്.
‘ആഗോളവത്കണം എങ്ങനെ കൃഷിയെ ബാധിക്കുന്നു’ എന്ന പത്താം ക്ലാസിലെ ‘ ഫുഡ് സെക്യൂരിറ്റി’ (ഭക്ഷ്യ സുരക്ഷ) എന്ന പാഠഭാഗവും സിബിഎസ്ഇ ഒഴിവാക്കിയവയില്‍ പെടുന്നു.മതം എന്ന പേരില്‍ ഫയിസ് അഹ്മദ് ഫയിസ് എഴുതിയ ഉറുദു കവിതകളുടെ പരിഭാഷയിലെ രണ്ട് കവിതകളില്‍ നിന്നെടുത്ത പാഠഭാഗങ്ങള്‍, വര്‍ഗീയത, വര്‍ഗീയത- രാഷ്ട്രീയം എന്നീ പാഠങ്ങളും ഒഴിവാക്കിയവയില്‍ പെടുന്നു.
‘ നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷനല്‍ റിസര്‍ച്ച്( എന്‍സിഇആര്‍ടി) പറഞ്ഞതനുസരിച്ചാണ് ഇത്തരത്തില്‍ തിരുത്തല്‍ വരുത്തിയതെന്നാണ് സിബിഎസ് ഇ വിശദീകരണം’- ന്യൂസ് ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 11-ാം ക്ലാസിലെ ‘ സെന്‍ട്രല്‍ ഇസ്ലാമിക് ലാന്റസ്’ എന്ന പാഠഭാഗത്ത്, ആഫ്രോ – ഏഷ്യന്‍ പ്രദേശത്തെ ഇസ്ലാമിക ചക്രവര്‍ത്തിമാരുടെ ഉദയത്തെ കുറിച്ചും അതിന്റെ ഭാഗമായി സാമ്പത്തിക -സാമൂഹിക രംഗങ്ങളിലുണ്ടായ മാറ്റങ്ങളെ കുറിച്ചുമുള്ള ഭാഗങ്ങളുമാണ് നീക്കിയിരിക്കുന്നത്
ഇതാദ്യമായല്ല ഇത്തരത്തില്‍ പാഠങ്ങള്‍ സിലബസില്‍ നിന്നും സിബിഎസ് ഇ വെട്ടുന്നത്. ഫെഡറലിസം, പൗരത്വം, മതേതരത്വം എന്നിവയടങ്ങിയ പാഠങ്ങള്‍
വിദ്യാര്‍ഥികളെ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് പരിഗണിക്കില്ലെന്ന് 2020ല്‍ സിബിഎസ്ഇ ഉത്തരവിറക്കിയിരുന്നു