ന്യൂഡൽഹി> നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ രാജിവച്ചു. തൽസ്ഥാനത്തേക്ക് സുമൻ കെ ബെറിയെ കേന്ദ്രസർക്കാർ നിയമിച്ചു. മെയ് ഒന്നിന് ബെറി ചുമതലയേൽക്കും. നിതി ആയോഗിന്റെ നയരൂപീകരണത്തിൽ പ്രധാന പങ്ക്വഹിച്ചയാളാണ് രാജീവ് കുമാർ.
കൃഷി, ആസ്തി വിൽപ്പന, വൈദ്യുത വാഹനങ്ങൾ തുടങ്ങിയ മേഖലയിൽ നയരൂപീകരണം നടത്തി. സുമൻ കെ ബെറി ഡൽഹിയിലെ നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ (എൻസിഎഇആർ) ഡയറക്ടർ ജനറലായി പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി, സ്റ്റാറ്റിസ്റ്റിക്കൽ കമീഷൻ, റിസർവ് ബാങ്കിന്റെ സാങ്കേതിക ഉപദേശക സമിതി എന്നിവയിലും സേവനമനുഷ്ഠിച്ചു.