ന്യൂഡൽഹി
സിഎൻജി വില കുത്തനെ വർധിപ്പിച്ചതിനെതിരെ ഡൽഹിയിൽ ഓട്ടോ, ടാക്സി അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. സിഎൻജിക്ക് കിലോക്ക് 35രൂപ സബ്സിഡി നൽകുക, വർധിപ്പിച്ച വില പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഓട്ടോ ആൻഡ് ടാക്സി അസോസിയേഷൻ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്ക് ഭാഗികമാണ്. യൂബർ, ഓല തുടങ്ങിയവ സർവീസ് നടത്തിയെങ്കിലും ഉയർന്ന തുകയാണ് ഈടാക്കുന്നത്.