റിയാദ് > കോവിഡ് കാലത്തെ ചെറിയ ഇടവേളക്ക് ശേഷം ചില്ല സർഗ്ഗവേദിയുടെ പ്രതിമാസ വായന-സംവാദ പരിപാടി പുനരാരംഭിച്ചു. ഓൺലൈനിലാണ് ഏപ്രിൽ മാസത്തെ വായന അരങ്ങേറിയത്. തുടർന്ന് വരുന്ന മാസങ്ങളിൽ പഴയതു പോലെ ഓഫ്ലൈനിലാണ് പരിപാടികൾ നടത്താൻ ഉദ്ദേശിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.
വൈക്കം മുഹമ്മദ് ബഷീർ എഴുതിയ വിഖ്യാതമായ ‘ശബ്ദങ്ങൾ’ എന്ന നോവലാണ് ഇത്തവണത്തെ തിരഞ്ഞെടുത്തത്. നോവലിന്റെ സംക്ഷിപ്ത വിവരണം ലീന കോടിയത്ത് അവതരിപ്പിച്ചു. ‘യുദ്ധമുഖങ്ങളിലെ മനുഷ്യർ’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സംവാദത്തിന് ഇഖ്ബാൽ കൊടുങ്ങല്ലൂർ തുടക്കം കുറിച്ചു.
അഡ്വ. ആർ.മുരളീധരൻ, മൂസ കൊമ്പൻ, ബീന, സീബ കൂവോട്, ബഷീർ കാഞ്ഞിരപ്പുഴ, ശ്രീകുമാർ വാസു, നസീർ, ഷാജഹാൻ തുടങ്ങിയവർ സംവാദത്തിൽ പങ്കാളികളായി. സംവാദങ്ങളുടെ അവലോകനം എം.ഫൈസൽ നടത്തി. സി.എം.സുരേഷ് ലാൽ പരിപാടിയുടെ മോഡറേറ്റർ ആയിരുന്നു.