മണ്ണാർക്കാട്> ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് എൻജിഒ യൂണിയൻ നേതാവും ശിരുവാണി ഇറിഗേഷൻ പ്രോജക്ട് ഓഫീസ് ജീവനക്കാരനുമായിരുന്ന കാരാകുർശ്ശി വേർക്കോട്ടിൽ വീട്ടിൽ കെ പ്രദീപ്കുമാർ (54) മരിച്ചു. ഞായർ രാവിലെ 9.30 ന് കോഴിക്കോട് പാലക്കാട് ദേശീയപാത നാട്ടുകല്ലിനടുത്ത് കൊടക്കാട് വച്ചാണ് പ്രദീപ്കുമാർ ഓടിച്ച കാറിൽ എതിരേ വന്ന ചരക്കുലോറി ഇടിച്ചത്.
മഞ്ചേരിയിൽ നിന്നും പെരിന്തൽമണ്ണയിലെത്തി ദേശീയപാതയിലൂടെ മണ്ണാർക്കാട് കാരകുർശ്ശിയിലേക്ക് വരുകയായിരുന്നു പ്രദീപ്കുമാർ.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു.ലോറിയുടെ പിൻവശത്തെ ടയർ പൊട്ടിയതിനെ തുടർന്ന് ലോറി എതിർദിശയിലൂടെ വന്ന് കാറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രദീപ്കുമാറിനെ വട്ടമ്പലം മദർകെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രദീപ്കുമാർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗവും സംസ്ഥാന കൗൺസിൽ അംഗവുമാണ്. മൃതദേഹം തിങ്കൾ പകൽ 12 ന് മെഡിക്കൽ കോളേജിന് കൈമാറും. അട്ടപാടിയിൽ ജലസേചന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന പ്രദീപ്കുമാർ കഴിഞ്ഞ മാസമാണ് സ്ഥാനകയറ്റത്തോടെ പാലക്കാട് ടൗണിലുള്ള ശിരുവാണി ഇറിഗേഷൻ പ്രൊജക്ട് ഡിവിഷൻ ഓഫീസിൽ
ജോലിയിൽ പ്രവേശിച്ചത്. അച്ഛൻ: പരേതനായ കുട്ടൻനായർ. അമ്മ: സരോജിനിഅമ്മ. ഭാര്യ: ലത (കെഎസ്ആർടിസി പാലക്കാട്).
മക്കൾ ദയ (പ്ളസ് 2, കാരാകുർശ്ശി ജിവിഎച്ച്എസ്എസ്), ചിന്ത (ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി).