കൊച്ചി> കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പി ജെ കുര്യന് പങ്കെടുക്കില്ല. വ്യക്തിപരമായ അസൗകര്യങ്ങളാൽ പങ്കെടുക്കാനാവില്ലെന്നും കെപിസിസി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പി ജെ കുര്യന് വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിക്കെതിരെ ഇന്നലെ രൂക്ഷമായ വിമര്‍ശനമാണ് പി ജെ കുര്യൻ ഉന്നയിച്ചത്. അതിനുശേഷമാണ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അതേ സമയം കെ വി തോമസിനെ രാഷ്രടീയ കാര്യ സമിതിയിലേക്ക് ക്ഷണിച്ചിട്ടുമില്ല.
രാഹുല്‍ ഗാന്ധി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടിയ ആളാണെന്നായിരുന്നു പി ജെ കുര്യന്റെ വിമര്‍ശനം. പാര്‍ട്ടി അധ്യക്ഷനല്ലാത്ത ഒരാള്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ല. രാഹുല്‍ ഗാന്ധി ആശ്രയിക്കുന്നത് ഒരു കോക്കസിനെ മാത്രമാണ്. രാഹുല്‍ അല്ലാതെ മറ്റൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും പിജെ കുര്യന് പറഞ്ഞിരുന്നു