തിരുവനന്തപുരം> കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ മാനേജ്മെന്റിന്റെ പ്രതികാരം തുടരുന്നു. അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ്കുമാർ, കേന്ദ്ര എക്സിക്യുട്ടീവ് അംഗം ജാസ്മിൻബാനു എന്നിവരുടെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും സ്ഥലം മാറ്റിയാണ് പ്രതികാര നടപടി ആവർത്തിച്ചത്. ഇതിന് പുറമെ അസോസിയേഷൻ പ്രസിഡന്റിന് ബി ഹരികുമാറിന് സ്ഥാനക്കയറ്റം നിഷേധിക്കുകയും ദേശീയപണിമുടക്കിൽ പങ്കെടുത്ത പ്രവർത്തകരെ തെരഞ്ഞെുപിടിച്ച് സ്ഥലം മാറ്റുകയും ചെയ്തു.
മാനേജ്മെന്റ് പ്രതികാരം തുടരുകയാണെന്നും ഇതിൽ പ്രതിഷേധിച്ച് കൂടുതൽ ശക്തമായി സത്യഗ്രഹം മുന്നോട്ട് കൊണ്ടുപോകാനും അസോസിയേഷൻ തീരുമാനിച്ചു. വൈദ്യുതി ഭവനിൽ പവർ സിസ്റ്റം എൻജിനീയറിങ് വിഭാഗത്തിൽ സേവമനുഷ്ഠിച്ചിരുന്ന എം ജി സുരേഷ്കുമാറിനെ പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷനിലേക്കും തിരുവനന്തപുരം ഇലക്ട്രിക്കൽ ഡിവിഷനിലെ എക്സിക്യുട്ടീവ് എൻജിനീയർ ജാസ്മിൻ ബാനുവിനെ സീതത്തോട് ജനറേഷൻ ഡിവിഷനിലേക്കുമാണ് സ്ഥലം മാറ്റിയത്.
പണിമുടക്ക്, സത്യഗ്രഹം എന്നിവക്ക് നേതൃത്വം നൽകിയതടക്കമുള്ള കുറ്റം ചുമത്തിയാണ് സുരേഷിനെ നേരത്തെ സസ്പെൻഡ് ചെയ്തത്. അനധികൃത അവധിയെടുത്തെ കാരണം നിരത്തിയായിരുന്നു ജാസ്മിനെതിരെ നടപടി. ജാസ്മിൻ ഹൈക്കോതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. ഇവരുടെ സസ്പെൻഷൻ അന്യായമാണെന്നും കോടതി പറഞ്ഞു. സസ്പെൻഷൻ പിൻവലിക്കണമെന്നും അഞ്ച് ദിവസത്തിനകം നടപടിയുണ്ടാകണമെന്നും നിർദേശിച്ചു. കോടതി നിർദേശിച്ച സമയപരിധി തീരാനിരിക്കെയാണ് തിരിച്ചെടുത്തതും സ്ഥലം മാറ്റിയതും.
അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനയറായിരുന്ന പത്ത് പേർക്കാണ് കഴിഞ്ഞ ദിവസം മാനേജ്മെന്റ് എക്സിക്യുട്ടീവ് എൻജിനീയറായി സ്ഥാനക്കയറ്റം നൽകിയത്. എന്നാൽ അസോസിയേഷൻ പ്രസിഡന്റ് ഹരികുമാറിനെ തഴഞ്ഞു. നിയമപ്രകാരം ജനുവരിയിൽ ഇദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിക്കേണ്ടതാണ്. ഹരികുമാറിന്റെ അത്രയും സേവനകാലയളവില്ലാത്തവർക്ക് സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. പണിമുടക്കിൽ പങ്കെടുത്ത ഒമ്പത് എക്സിക്യുട്ടീവ് എൻജിനീയർമാരെ സ്ഥലം മാറ്റിയും മാനേജ്മെന്റ് പകപോക്കി. ബുധനാഴ്ച സത്യഗ്രഹം