ചീമേനി> കാസർഗോഡ് ചീമേനിയിൽ വയോധികയെ കോൺഗ്രസ് പ്രവർത്തകൻ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കോൺഗ്രസ് പ്രവർത്തകനായ മുത്യത്തൻ മാധവനാണ് ലക്ഷ്മിയെന്ന വയോധികയെ മർദിച്ചത്.
90 വയസ് കഴിഞ്ഞ ഇവരും ചീമേനി ടൗണിലെ പഴയ കാല കോൺഗ്രസുകാരിയാണ്. ഇവരുടെ മകൻ ശശി 40 വർഷം മുമ്പ് രാഷ്ട്രീയ സംഘർത്തിനിടെ മരിച്ച കോൺഗ്രസ് പ്രവർത്തകനാണ്. ഇവരുടെ ബന്ധു കൂടിയാണ് മാധവൻ. ക്രൂരമായി മർദിക്കുന്നത് കണ്ടു നിന്ന നാട്ടുകാർ ഇടപെട്ടാണ് മാധവനെ പിന്തിരിപ്പിച്ചത്. മർദിച്ചയാൾക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു.
വയോദികയെ സിപിഐ എം പ്രവർത്തകൻ മർദിക്കുന്നു എന്ന പേരിലാണ് കോൺഗ്രസ്, മുസ്ലീം ലീഗ് പ്രവർത്തകരാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐ എം ചീമേനി ലോക്കൽ കമ്മിറ്റി അറിയിച്ചു. മർദിച്ച പ്രതിയെയും വ്യാജ വാർത്ത പ്രചരിപ്പിച്ചവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ചീമേനി ലോക്കൽ സെക്രട്ടറി എം കെ നളിനാക്ഷൻ ആവശ്യപ്പെട്ടു.