ന്യൂഡല്‍ഹി> സിപിഐ എം ജനറല്‍ സെക്രട്ടറിയായി വീണ്ടും ചുമതലയേറ്റ സീതാറാം യെച്ചൂരിയ്ക്ക് ആശംസകളുമായി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ഡല്‍ഹിയിലെ സിപിഐ ഓഫീസില്‍ മധുരം നല്‍കിയാണ് രാജ യെച്ചൂരിയെ സ്വീകരിച്ചത്. യെച്ചൂരി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സന്തോഷം പങ്കുവെച്ചത്.