ന്യൂഡൽഹി> പ്രായപൂർത്തിയായ ആർക്കും ജാതി–മത ഭേദമന്യേ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാൻ രാജ്യത്ത് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. അല്ലെങ്കിൽ മിശ്രവിവാഹം നിയമവിരുദ്ധമായി പ്രഖ്യാപിക്കട്ടെ. രാജ്യത്തെ നിലവിലെ നിയമപ്രകാരം വിവാഹത്തിന് മതമോ ജാതിയോ തടസമല്ല.
ലൗജിഹാദ് വിവാദം അസംബന്ധമാണെന്ന് യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിൽവർ ലൈൻ കേന്ദ്ര–സംസ്ഥാന പദ്ധതിയാണെന്നും ഇത് പാർടി കോൺഗ്രസ് അജൻഡയുടെ ഭാഗമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.