ന്യൂഡൽഹി
ജെഎൻയു സർവകലാശാലയിൽ മാംസാഹാരം വിലക്കി എബിവിപിക്കാർ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. എബിവിപിയുടെ പരാതിയിലാണ് മർദനത്തിന് ഇരയായവർക്കെതിരെ വസന്ത് കുഞ്ച് പൊലീസ് കേസെടുത്തത്. പെൺകുട്ടികളടക്കം വിദ്യാർഥികൾക്കും ജീവനക്കാർക്കും പരിക്കേറ്റിരുന്നു. രാമനവമി ദിനത്തിൽ കാവേരി ഹോസ്റ്റലിൽ മാംസാഹരം വിളമ്പിയെന്ന പേരിലായിരുന്നു എബിവിപി ആക്രമണം. പ്രതികളായ എബിവിപിക്കാരെ അറസ്റ്റ് ചെയ്യാൻ കേന്ദ്രസർക്കാരിനു കീഴിലുള്ള ഡൽഹി പൊലീസ് തയ്യാറായിട്ടില്ല.
സംഭവത്തിൽ വൈസ് ചാൻസലറോട് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം റിപ്പോർട്ട് തേടി. അതേസമയം, എബിവിപി അക്രമത്തെ തള്ളി കേന്ദ്ര സാമൂഹ്യനീതിമന്ത്രി രാംദാസ് അത്താവാലെ രംഗത്തെത്തി.