ദിയോഗർ
ജാർഖണ്ഡിലെ ദിയോഗർ ജില്ലയിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെതുടർന്ന് റോപ് വേയിൽ കുടങ്ങിയ എല്ലാവരെയും രക്ഷിച്ചു. രക്ഷാപ്രവര്ത്തനം 46 മണിക്കൂര് നീണ്ടു. ചൊവ്വ ഉച്ചയ്ക്ക് രണ്ടോടെയാണ് രക്ഷാപ്രവവർത്തനം പൂത്തിയായി. രക്ഷാപ്രവർത്തനത്തിനിടെ ഒരു സ്ത്രീകൂടി ഹെലികോപ്റ്ററിൽനിന്ന് വീണ് മരിച്ചതോടെ ആകെ മരണം മൂന്നായി. തിങ്കളാഴ്ചയും ഇത്തരത്തില് ഒരാള് മരിച്ചു.
ഞായറാഴ്ച വൈകിട്ട് നാലോടെയാണ് ത്രികുട് കുന്നുകളിലെ റോപ് വേയിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ചത്.അറുപതോളം പേർ റോപ് വേയിൽ കുടുങ്ങി.വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്റർ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. ആകാശത്ത് കേബിളില് കുടുങ്ങിയവരെ കോപ്റ്ററില് നിന്നും തൂങ്ങി ഇറങ്ങിയ സൈനികര് രക്ഷിക്കുകയായിരുന്നു. റോപില് കുടുങ്ങിയവര്ക്ക് ഡ്രോണുകൾ ഉപയോഗിച്ചാണ് ഭക്ഷണവും വെള്ളവും എത്തിച്ചത്. പരിക്കേറ്റ 12 പേർ ചികിത്സയിലാണ്.















