ഇസ്ലാമാബാദ്
ഇന്ത്യയുമായി സമാധാനപരമായ സഹകരണമാണ് ആഗ്രഹിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെറീഫ്. ജമ്മു കശ്മീർ ഉൾപ്പെടെയുള്ളവിഷയങ്ങളില് സമാധാനപൂർണമായ പരിഹാരം അനിവാര്യമാണ്. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ പാകിസ്ഥാന്റെ ത്യാഗങ്ങൾ പ്രസിദ്ധമാണ്. അതിനാൽ ഇനി സമാധാനം ഉറപ്പിച്ച് രാജ്യങ്ങളുടെയും ജനങ്ങളുടെയും സാമൂഹിക സാമ്പത്തിക വികസനത്തിൽ ശ്രദ്ധിക്കാമെന്നും ഷെഹബാസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസഅറിയച്ചിതിന് പിന്നാലെയാണ് പ്രതികരണം.
പ്രധാനമന്ത്രിയായശേഷമുള്ളള ആദ്യ വിദേശയാത്രയിൽ ഷെഹബാസ് സൗദി അറേബ്യയും ചൈനയും സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോര്ട്ടുണ്ട്.
പുതിയ മന്ത്രിസഭയുടെ കാര്യത്തില് തീരുമാനം ഉടനുണ്ടാകും. പാകിസ്ഥാന് പീപ്പിള്സ് പാര്ടി ചെയര്മാന് ബിലാവല് ഭൂട്ടോ സര്ദാരിയാരും വിദേശമന്ത്രി. റാണ സാനുല്ലാഹിന് ആഭ്യന്തരവും മറിയം ഔറംഗസീബിന് വാര്ത്താവിനിമയവും ലഭിക്കും.
അവധി കുറച്ചു
അധികാരമേറ്റയുടനെ രാജ്യത്തെ സര്ക്കാര് സ്ഥാപനങ്ങളുടെ പ്രതിവാര അവധി രണ്ടില്നിന്ന് ഒന്നാക്കി വെട്ടിച്ചുരുക്കി ഷെഹബാസ് ഷെറീഫ്. പ്രതിവാര അവധി ഞായര് മാത്രമാക്കി. സര്ക്കാര് ഓഫീസിന്റെ പ്രവര്ത്തനം 10നു പകരം എട്ടിന് ആരംഭിക്കാനും തീരുമാനിച്ചു. വെള്ളിയും ഞായറുമായിരുന്നു പാകിസ്ഥാനിലെ അവധിദിനം.















