തിരുവനന്തപുരം
കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് സെക്രട്ടറി ജനറലായിരിക്കെ അന്തരിച്ച എം കൃഷ്ണന്റെ സംഭാവനകൾ അടയാളപ്പെടുത്തുന്ന “സമര ചക്രവാളങ്ങളിൽ: സഖാവ് എം കൃഷ്ണൻ സ്മരണ’ സ്മരണിക മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ചു.
കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച സ്മരണികയുടെ ആദ്യ പകർപ്പ് മേയർ ആര്യ രാജേന്ദ്രൻ സ്വീകരിച്ചു. എം കൃഷ്ണനെക്കുറിച്ച് രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കളുടെയും സുഹൃത്തുക്കളുടെയും ലേഖനങ്ങളും വിവിധ വിഷയങ്ങളിൽ എം കൃഷ്ണൻ എഴുതിയ ലേഖനങ്ങളും ചിത്രങ്ങളും സ്മരണികയിലുണ്ട്.
കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി വി രാജേന്ദ്രൻ, പ്രസിഡന്റ് വി ശ്രീകുമാർ, എം കൃഷ്ണന്റെ ഭാര്യ സരോജിനി, പുസ്തകത്തിന്റെ എഡിറ്റർ ഉണ്ണികൃഷ്ണൻ ചാഴിയാട് തുടങ്ങിയർ പങ്കെടുത്തു.