കൊച്ചി
പണിമുടക്കാനുള്ള നിയമപരമായ അവകാശം ഉറക്കെ പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ആയിരക്കണക്കിനു തൊഴിലാളികൾ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തി. ചൊവ്വ രാവിലെ പത്തരയോടെ മേനകയ്ക്കുമുന്നിൽനിന്ന് ആരംഭിച്ച മാർച്ചിൽ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ അണിനിരന്നു.
മാർച്ച് ഹൈക്കോടതി ജങ്ഷനുസമീപം പൊലീസ് തടഞ്ഞു. പ്രതിഷേധയോഗം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു. സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതി ചെയർമാനായ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹികുട്ടി അധ്യക്ഷനായി. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രന്, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, എസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറി യു പോക്കര്, സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള, ദേശീയ കൗൺസിൽ അംഗം സി എൻ മോഹനൻ, ട്രേഡ് യൂണിയൻ നേതാക്കളായ എസ് ശര്‍മ, ജോണ്‍ ഫെര്‍ണാണ്ടസ്, പി ആര് മുരളീധരന്, ടോമി മാത്യു, തോമസ് ജോസഫ്, ചാള്‍സ് ജോര്‍ജ്, എം ശ്രീകുമാർ, കെ ചന്ദ്രശേഖരന്, വി ബി ബിനു, സീറ്റ ദാസന്, എം ജീവകുമാര്‍, പി എം ദിനേശന്, ജോര്‍ജ് കോട്ടൂര്‍, വി പി ജോര്‍ജ്, ടി ബി മിനി, എ സി ജയപാലന്, കെ എന്‍ ഗോപി എന്നിവര്‍ സംസാരിച്ചു.