കാലി (കൊളംബിയ)
കൊളംബിയൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഫ്രെഡ്ഡി റിങ്കൺ കാറപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ. റിങ്കൺ ഓടിച്ച കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അമ്പത്തഞ്ചുകാരനൊപ്പം കാറിലുണ്ടായിരുന്ന മറ്റ് നാലുപേർക്കും പരിക്കുണ്ട്. റിങ്കണ്‍ തലയ്ക്കാണ് പരിക്ക്. 1990 മുതൽ 2001 വരെ കൊളംബിയൻ മധ്യനിരയിലെ പ്രധാനിയായിരുന്നു. മൂന്ന് ലോകകപ്പുകൾ കളിച്ചു. റയൽ മാഡ്രിഡ്, നാപോളി, തുടങ്ങിയ ക്ലബ്ബുകൾക്കായും പന്തുതട്ടി.