തിരുവനന്തപുരം> കെഎസ്ഇബി മാനേജ്മെന്റിന്റെ ചില നടപടിക്കെതിരെ ഓഫീസേഴ്സ് അസോസിയേഷൻ നടത്തുന്ന സമയം രമ്യമായി പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. ജീവനക്കാരും ബോർഡും തമ്മിലുള്ള ചർച്ചയിലൂടെ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബോർഡ് ചർച്ച ചെയ്ത് പരിഹാരം കാണുമെന്നും മന്ത്രിതല ചർച്ചയുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബോർഡ് തലത്തിലുള്ള ചർച്ചയ്ക്ക് ശേഷം മാത്രമേ മന്ത്രി ഇടപെടേണ്ടതുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. കെ എസ് ഇ ബി ചെയർമാൻ ബി അശോക് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.