ന്യൂഡൽഹി
നാഷണൽ ഹെറാൾഡ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗയെ ഇഡി ചോദ്യം ചെയ്തു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഡയറക്ടർമാരായ യങ് ഇന്ത്യ ലിമിറ്റഡ് നാഷണൽ ഹെറാൾഡിനെ നിയമവിരുദ്ധമായി ഏറ്റെടുത്തുവെന്നതാണ് കേസ്.
പ്രതികളായ സോണിയ, രാഹുൽ എന്നിവർക്ക് ഫെബ്രുവരിയിൽ ഡൽഹി ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. 2012ൽ ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമിയാണ് പരാതി നൽകിയത്.