കൊളംബോ
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുകയാണെന്നും പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ. സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യത്തെ നയിച്ച പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമായതോടെയാണ് അഭ്യര്‍ത്ഥന. എന്നാല്‍ രാജ്യത്ത് പ്രതിപക്ഷ പ്രക്ഷോഭം തുടരുകയാണ്. സര്‍ക്കാരിന്റെ മോശം സാമ്പത്തികനയങ്ങളാണ് രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ പറഞ്ഞു.
കുഞ്ഞുങ്ങളെ രക്ഷിക്കണം
ആശുപത്രികളിലെ മരുന്നുക്ഷാമവും അവശ്യസാധനങ്ങളുടെ ഇല്ലായ്മയും കാരണം പ്രതിസന്ധിയിലാകുന്ന നവജാതശിശു ചികിത്സയ്ക്കായി രാജ്യത്തിനകത്തും പുറത്തുമുള്ള പൗരന്മാരുടെ സഹായം അഭ്യര്‍ഥിച്ച് ശ്രീലങ്കന്‍ പെരിനറ്റല് സൊസൈറ്റി. അവശ്യസാധനങ്ങള്‍ പലതും ആശുപത്രികളില്‍ ലഭ്യമല്ലെന്നും സ്റ്റോക്ക് ചെയ്തവ തീര്‍ന്നതായും സൊസൈറ്റി പ്രസിഡന്റ് ഡോ. എല്‍ പി എസ് സമന് കുനാര പറഞ്ഞു.