പാരീസ്
ഫ്രാന്‍സിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംവട്ട വോട്ടെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും തീവ്രവലതുപക്ഷ സ്ഥാനാര്‍ഥി മാരീന് ലെ പെന്നും വീണ്ടും ഏറ്റുമുട്ടും. ഞായറാഴ്ച നടന്ന ആദ്യവട്ട വോട്ടെടുപ്പില്‍ മത്സരിച്ച 12 സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും 50 ശതമാനത്തിനു മുകളില്‍ വോട്ട് നേടാനായില്ല.
മാക്രോണിന് 27.8 ശതമാനവും ലെ പെന്നിന് 23.2 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഇടതുസ്ഥാനാര്‍ഥിയായ ഴാങ് ലൂക് മെലാന്ഷോന് 22 ശതമാനം വോട്ടുനേടി മികച്ച പ്രകടനം കാഴ്ചവച്ചു. 24നാണ് രണ്ടാംഘട്ടം.