ന്യൂഡൽഹി> വീണ്ടും വിവാദപരാമർശവുമായി ഹരിദ്വാർ വിദ്വേഷപ്രസംഗ കേസിൽ പ്രതിയായ യതി നരസിംഹാനന്ദ. ഇന്ത്യയിൽ മുസ്ലിം പ്രധാനമന്ത്രിയുണ്ടായാൽ 40 ശതമാനം ഹിന്ദുക്കളും കൊല്ലപ്പെടുമെന്നും ബാക്കിയുള്ളവർ വിശ്വാസമുപേക്ഷിക്കേണ്ടി വരുമെന്നും അതിനാൽ ആയുധമെടുക്കണമെന്നും ഇയാൾ ആഹ്വാനം ചെയ്തു.
ഡൽഹി ബുറാരി മൈതാനത്ത് സേവ് ഇന്ത്യ ഫൗണ്ടേഷൻ നടത്തിയ മഹാ പഞ്ചായത്തിലാണ് വിദ്വേഷ പരാമർശം. പരിപാടിക്ക് അനുമതിയില്ലായിരുന്നുവെന്ന് ഡൽഹി പൊലീസ് അറിയിച്ചു. മുഖ്യസംഘാടകനായ പ്രീത് സിങ്ങും മുസ്ലിംവിരുദ്ധ പരാമർശത്തിന്റെ പേരിൽ ജയിലിൽ കിടന്നിട്ടുണ്ട്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മർദിച്ചെന്നും പരാതിയുണ്ട്.