കൊച്ചി> നടിയെ ആക്രമിച്ച കേസില്‍ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വിചാരണ അനന്തമായി നീണ്ടുപോകുന്ന കേസില്‍ ജാമ്യം നല്‍കാതെ ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂ
ണ്ടിക്കാട്ടി വിജീഷ് സമര്‍പ്പിച്ച ജാമ്യഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി.
കേസില്‍ സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട മറ്റു പ്രതികള്‍ക്ക് ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം നല്‍കിയിട്ടുണ്ടെന്നും വിജീഷ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നടിയെ ആക്രമിച്ച സംഘത്തില്‍ പള്‍സര്‍ സുനിയോടൊപ്പം വാഹനത്തില്‍ വിജീഷും ഉണ്ടായിരുന്നു.
സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ വിജീഷ് വര്‍ഷങ്ങളായി റിമാന്റിലാണ്. പള്‍സര്‍ സുനി ഒഴികെ മറ്റെല്ലാ പ്രതികള്‍ക്കും ഇതോടെ ജാമ്യം ലഭിച്ചു.