ക്രൈസ്റ്റ്ചർച്ച്
ഓസ്ട്രേലിയൻ ഓപ്പണർ അലിസ ഹീലി ലോകകപ്പിലെ താരമായി. ഒമ്പത് കളിയിൽ 509 റൺ. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺ നേടുന്ന താരമെന്ന ബഹുമതിയും വിക്കറ്റ്കീപ്പർ ഓപ്പണർക്ക് സ്വന്തം.
രണ്ടുവീതം സെഞ്ചുറിയും അർധസെഞ്ചുറിയും കുറിച്ചാണ് മടക്കം. ഏറ്റവും കൂടുതൽ ഫോറടിച്ച റെക്കോഡും സ്വന്തം–-69. അലിസയുടെ ഭർത്താവാണ് ഓസീസ് പേസറായ മിച്ചെൽ സ്റ്റാർക്. 2015ലെ പുരുഷ ലോകകപ്പിൽ ഓസ്ട്രേലിയ ജേതാക്കളായപ്പോൾ സ്റ്റാർക്കായിരുന്നു താരം. നേടിയത് 22 വിക്കറ്റുകൾ. ഓസീസിന്റെ മുൻ വിക്കറ്റ് കീപ്പർ ഇയാൻ ഹീലി അലിസയുടെ അമ്മാവനാണ്.