ലക്നൗ> വീടിന് പുറത്തിരുന്ന വൃദ്ധനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഇടുങ്ങിയ വഴിയില്‍ തന്റെ വീടിന് മുന്നിലിരിക്കവെ കാര്‍ ഇടിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.
കസേരയുമായി പതിയെ നടന്നുനീങ്ങവെ പൊടുന്നനെ കാര്‍ ഇദ്ദേഹത്തെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇന്നലെ രാവിലാണ് സംഭവമുണ്ടായത്. അയല്‍വാസിയുമായി നിലനിന്ന തര്‍ക്കത്തിന്റെ ഭാഗമായാണ് തന്നെ കൊല്ലാന്‍ ശ്രമം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
പരാതി നല്‍കിയതന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.