ന്യൂഡൽഹി
ആവശ്യമായ സാമ്പത്തിക വിഹിതം അനുവദിക്കാതെ ഒരു സമുദായത്തെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തുന്നത് നിലവിലുള്ളവരുടെ പ്രതിശീർഷ വിഹിതം കുറയുന്നതിന് കാരണമാകുമെന്ന് വി ശിവദാസൻ രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി.
ഭരണഘടന (പട്ടികജാതി, പട്ടികവർഗ) ഉത്തരവുകൾ ഭേദഗതി ബിൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വിഭാഗത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തുമ്പോൾ അതിനൊപ്പം ആവശ്യമായ ഫണ്ട് വകയിരുത്തലും ഉറപ്പാക്കണം. ബില്ലിൽ ആദിവാസി സമൂഹത്തിന് അനുകൂലമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. മൊത്തം ജനസംഖ്യയുടെ ഒമ്പത് ശതമാനമാണ് ആദിവാസികൾ. എന്നാൽ, മൊത്തം ദരിദ്രരിൽ 17 ശതമാനവും അവരാണെന്നും അദ്ദേഹം പറഞ്ഞു.