ന്യൂഡൽഹി
ഈ സാമ്പത്തിക വർഷം എല്ലാ റെയിൽവേ ഡിവിഷനുകളിലുമായി 15423 തസ്തിക ഇല്ലാതാക്കുമെന്ന് കേന്ദ്രസർക്കാർ. ഇതിൽ 9972 തസ്തിക ഇല്ലാതാക്കിക്കഴിഞ്ഞു.
തിരുവനന്തപുരം ഡിവിഷനിൽ 107, പാലക്കാട് ഡിവിഷനിൽ 75 തസ്തികകളാണ് ഇല്ലാതാക്കുകയെന്ന് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ പറഞ്ഞു. അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിനാണ് മറുപടി. 2018––19, 2019––20, 2020-–-21 സാമ്പത്തിക വർഷങ്ങളിലായി 82,118 തസ്തികയാണ് റെയിൽവേ ഇല്ലാതാക്കിയത്.