ടൊറന്റോ
മുപ്പത്താറ് വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ക്യാനഡ ലോകകപ്പിന്. കോൺകാകാഫ് യോഗ്യതാ റൗണ്ടിൽ ജമെെക്കയെ നാല് ഗോളിന് തുരത്തിയാണ് ക്യാനഡയുടെ മുന്നേറ്റം. ഈ മേഖലയിൽനിന്ന് ആദ്യ രണ്ടുസ്ഥാനക്കാർക്ക് നേരിട്ട് യോഗ്യത. മൂന്ന്, നാല് ടീമുകൾക്ക് പ്ലേ ഓഫ് സാധ്യതയുണ്ട്.
മെക്സിക്കോയിൽ നടന്ന 1986ലെ ലോകകപ്പിലാണ് ക്യാനഡ അവസാനമായി കളിച്ചത്. ജമെെക്കയ്ക്കെതിരെ കെെൽ ലാറിൻ, ടയോൺ ബുച്ചാനൻ, ജൂനിയർ ഹോയ്-ലെറ്റ് എന്നിവർ ഗോളടിച്ചു. ഒരെണ്ണം ജമെെക്കയുടെ അഡ്രിയാൻ മാരിയപ്പയുടെ പിഴവുഗോളായിരുന്നു. ശേഷിക്കുന്ന രണ്ടുസ്ഥാനത്തിനായി അമേരിക്ക, മെക്സിക്കോ, കോസ്റ്റാറിക്ക, പാനമ ടീമുകളാണ് രംഗത്ത്. നാളെയാണ് അവസാനഘട്ട മത്സരങ്ങൾ .