ഖത്തർ ലോകകപ്പിനുള്ള ടീമുകളുടെ അന്തിമചിത്രം നാളെയോടെ ഏറെക്കുറെ വ്യക്തമാകും. 20 ടീമുകൾ യോഗ്യത നേടി. 12 സ്ഥാനം ബാക്കി. ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫ് ഒഴികെയുള്ള മറ്റെല്ലാ മത്സരങ്ങളും പൂർത്തിയാകും. യൂറോപ്പിലെ അവസാന മൂന്ന് ടീമുകളിൽ രണ്ടെണ്ണത്തെ ഇന്നറിയാം. ആഫ്രിക്കയിലെ അഞ്ച് ടീമുകളും ഇന്ന് ഉറപ്പിക്കും.
കോൺകാകാഫ് മേഖലയിൽ ഒരു ടീമിനാണ് ഇനി നേരിട്ട് യോഗ്യത കിട്ടാനുള്ളത്. നാളെയാണ് തീരുമാനമാകുക. കോൺകാകാഫ് മേഖലയിലെ മൂന്ന്, നാല് സ്ഥാനക്കാർക്കും സാധ്യതയുണ്ട്. ലാറ്റിനമേരിക്കയിലെ അഞ്ചാംസ്ഥാനക്കാരെയും നാളെ അറിയാം. അഞ്ചാംസ്ഥാനക്കാർക്ക് ഏഷ്യൻ മേഖലയിലെ പ്ലേ ഓഫ് ടീമുമായാണ് മത്സരം. പ്ലേ ഓഫ് മത്സരങ്ങൾ പിന്നീട് നടക്കും.നവംബർ–ഡിസംബറിലാണ് ലോകകപ്പ്.
യോഗ്യത നേടിയ ടീമുകൾ
ഖത്തർ, ജർമനി, ഡെൻമാർക്ക്, ബ്രസീൽ, ഫ്രാൻസ്, ബൽജിയം, ക്രൊയേഷ്യ, സ്പെയ്ൻ, സെർബിയ, ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, അർജന്റീന, ഇക്വഡോർ, ഉറുഗ്വേ, ഇറാൻ, ദക്ഷിണകൊറിയ, ജപ്പാൻ, സൗദി അറേബ്യ, ക്യാനഡ